സർപാട്ട പരമ്പരൈ മൂവി റിവ്യൂ & ഫുൾ സ്റ്റോറി ,SARPATTA PARAMBARAI MOVIE REVIEW AND FULL STORY
സർപാട്ട പരമ്പരൈ മൂവി റിവ്യൂ & ഫുൾ സ്റ്റോറി SARPATTA PARAMBARAI MOVIE REVIEW AND FULL STORY
നമുക്ക് ഇന്നത്തെ ബ്ലോഗിലൂടെ
ഞാൻ ഈ ബ്ലോഗിലൂടെ നിങ്ങൾക്ക് തരുന്ന വിവരം എന്തിനാണെന്ന് അറിയണ്ടേ
"ഷണ്മുഖം ദക്ഷൻരാജി " ന്റെ പ്രൊഡക്ഷനിൽ മദ്രാസ് , കബാലി തുടങ്ങിയ ഹിറ്റ് ചിത്രങ്ങളുടെ സംവിധായകൻ കൂടെയായ
പാ രഞ്ജിത്ത് കഥയും തിരക്കഥയും എഴുതി സംവിധാനം നിർവഹിച്ച് 22 ജൂലൈ 2021 OTT പ്ലാറ്റ്ഫോമായ ആമസോൺ പ്രൈം വീഡിയോയിലൂടെ റിലീസ് ചെയ്ത ചിത്രമായ
"സർപാട്ട പരമ്പരൈ" എന്ന ആര്യ പ്രധാന റോളിലെത്തുന്ന തമിഴ് ചിത്രത്തിൻറെ റിവ്യൂ മായിട്ടാണ് ഞാൻ വന്നിരിക്കുന്നത് .
നമ്മൾക്ക് നേരെ കഥയിലേക്ക് കടക്കാം ഈ ചിത്രം കൈകാര്യം ചെയ്യുന്ന കഥയുടെ ഉള്ളടക്കം ഇതാണ്,
1980കളിൽ വടക്കൻ ചെന്നൈയിലെ രണ്ട് ബോക്സിങ് സംസ്കാരങ്ങൾ ആയ
സർപാട്ട പരമ്പരൈയും,
ഇടിയപ്പ പരമ്പരൈയും,
തമ്മിലുള്ള ബോക്സിങ് പരമായിട്ടുള്ള സംഘർഷങ്ങളും ആ സംഘർഷങ്ങൾക്ക് ഇടയിൽ മിക്ക സിനിമയിലും കണ്ടുവരുന്ന ചില മോശം ആൾക്കാരുടെ പിന്നിൽ നിന്നുള്ള പകപോക്കലുകളും ഒക്കെ കൂടി ചേർന്ന് ഉള്ളതാണ് ഈ ചിത്രത്തിൻറെ ഉള്ളടക്കം.
ആദ്യം തമിഴ് നടൻ കാർത്തിക്ക് വേണ്ടി കരുതിവച്ചിരുന്ന ഈ റോൾ കാർത്തിയുടെ തിരക്കിനെ തുടർന്ന് ആര്യ യിലേക്ക് എത്തിച്ചേരുകയായിരുന്നു ആര്യ വളരെ ഡെഡിക്കേറ്റഡ് ആയിട്ടുള്ള മേക്കോവർ ആണ് ഈ ചിത്രത്തിനു വേണ്ടി ചെയ്തിരിക്കുന്നത് എന്ന് പറയാതെ വയ്യ. കഥ പറഞ്ഞു പോകുന്നത് ഒട്ടും ലാഗില്ലാതെ പട പട പടേന്നാണ് അതുകൊണ്ടുതന്നെ സിനിമ തുടങ്ങി നമുക്ക് 2 മണിക്കൂർ 54 മിനിറ്റ് തീരുന്നത് അറിയാനേ കഴിയില്ല.
കഥ തുടങ്ങുന്നത്,
ആ നാട്ടിലെ ബോക്സിങ് സംസ്കാരത്തെയും രണ്ടു സംസ്കാരങ്ങളുടെയും വാശിയും കാണിച്ചുകൊണ്ടാണ്.
ഇതിൽ നായകനായ ആര്യ സപ്പോർട്ട് ചെയ്യുന്ന സംസ്കാരമായ സർപാട്ട പരമ്പരൈ ബോക്സിങ് കോച്ച് പശുപതി ആണ് . സിനിമ ആരംഭിക്കുേമ്പോൾ ആദ്യം കാണിക്കുന്ന ബോക്സിങ് മാച്ചിൽ ഇടിയപ്പ പരമ്പര യോട് സർപാട്ട പരമ്പരൈ ബോക്സിങ് താരം ജോൺ കോക്കൻ അവതരിപ്പിച്ച വെമ്പുലി എന്ന ബോക്സിങ് കഥാപാത്രത്തോട് തോൽക്കുന്നതും തുടർന്ന് ഇടിയപ്പ പരമ്പരയുടെ ബോക്സിങ് കോച്ച് സർപാട്ട പരമ്പരൈ കോച്ചായ പശുപതിയെ വെല്ലുവിളിക്കുന്നതും,
വെല്ലുവിളി ഇതാണ് :- " സർപാട്ട പരമ്പരൈ, അവിടുത്തെ ഇടിയപ്പ പരമ്പരയിലെ അംഗവും സിനിമ തുടങ്ങുമ്പോൾ ആദ്യം നമ്മളെ കാണിക്കുന്ന മാച്ചിലെ ബോക്സിങ് ചാമ്പ്യനുമായ വെമ്പുലിയുമായി ഫൈറ്റ് ചെയ്യണം എന്നതും സർപാട്ട പരമ്പരൈ അതിൽ തോൽക്കുക യാണെങ്കിൽ ഇനിയുള്ള ഒരു ബോക്സിങ് മാച്ചിലും സർപാട്ട പരമ്പരൈ പങ്കെടുക്കാൻ പാടില്ല " എന്നതുമാണ്. വെല്ലുവിളിയെ തുടർന്ന് ഉണ്ടാകുന്ന വാശിയും അവസരം ലഭിക്കാത്തതിനെ തുടർന്ന് സർപാട്ട പരമ്പരൈയിൽ തന്നെ വിള്ളലുകൾ ഉണ്ടാവുകയും ചെയ്യുന്നു.
ഇതിൽ ആര്യ ആണ് പ്രധാന റോൾ കൈകാര്യം ചെയ്തതെന്ന് നേരത്തെ പറഞ്ഞല്ലോ ?
ആര്യയുടെ കഥാപാത്രമായ കബിലൻ സർപാട്ട പരമ്പരൈയിൽ ഉള്ളതും ബോക്സിംഗ് നോട് അങ്ങേയറ്റം താല്പര്യമുള്ള യുവാവാണ് കുട്ടിയായിരുന്നപ്പോൾ തന്നെ ബോക്സിങ് പഠിക്കാൻ ആഗ്രഹിച്ചിരുന്ന കബിലന്റെ അമ്മ അനുപമ കുമാർ അവതരിപ്പിച്ച ബക്കിയമ്മ തലങ്ങും വിലങ്ങും അടിക്കുന്നതാണ് നമ്മളെ കാണിക്കുന്നത് , അതിനു പിന്നിലുള്ള കാരണവും സിനിമയിൽ കാണിക്കുന്നുണ്ട്. എന്ത് ചെയ്യരുതെന്ന് പറയുന്നുവോ അതു ചെയ്തുപോകുന്ന യുവത്വത്തിന്റെ പ്രതീകമാണ് കബിലൻ. അങ്ങനെ അവിചാരിതമായി കബിലൻ ബോക്സിംഗിൽ എത്തിപ്പെടുന്നു ഫസ്റ്റ് ഹാഫിലെ ഫൈറ്റ് സീനുകൾ എല്ലാം വളരെ ഇന്ട്രെസ്റ്റിംഗ് ആയിട്ട് തന്നെ സിനിമയിൽ നിറഞ്ഞു നിൽക്കുന്നു എന്ന് പറയാതെ വയ്യ
അങ്ങനെ എന്തുകൊണ്ടാണ് കബിലൻ ബോക്സിങിന് പോകരുത് എന്ന് അമ്മ പറഞ്ഞത് അതിലേക്ക് തന്നെ കബിലൻ എത്തിപ്പെടുന്നതും പിന്നീട് ചെയ്യാൻ പറ്റുന്ന തെറ്റുകളിലേക്ക് എല്ലാം കബിലൻ എത്തിപ്പെടുന്നു.
ക്ലൈമാക്സ് നോട് അടുക്കുമ്പോൾ തൻറെ തിരിച്ചുവരവിനായി പരിശ്രമിക്കുന്ന കബിലനെ സിനിമ കാണിച്ചു തരുന്നു.
ശരിക്കും കബിലൻ യുവത്വത്തിന്റെ ഒരു പ്രതീകം തന്നെയാണ്.
ബോക്സിങിലേക്ക് തിരിച്ചുവരുന്ന കബിലന്റെ പരിശ്രമങ്ങൾ എല്ലാം തന്നെ മനോഹരമായി ചിത്രീകരിച്ചിട്ടുണ്ട്.
പ്രതിനായകന്മാരെല്ലാം തന്നെ ശരിക്കും ജീവനുള്ള കഥാപാത്രങ്ങൾ പോലെ തന്നെ നമുക്ക് അനുഭവപ്പെടുന്നുണ്ട്.
1980ലെ കഥാപാത്രങ്ങളുടെ മേക്കോവർ നോട് 100% ഉം ആത്മാർത്ഥത ഈ സിനിമ പുലർത്തിയിട്ടുണ്ട് എന്ന് പറയാതെ വയ്യ.
ബോക്സിങ് നടക്കുന്ന വേദി വളരെയധികം ശ്രദ്ധിച്ചു യാതൊരു പിഴവും ഇല്ലാതെ തന്നെ പകർത്തിയിട്ടുണ്ട് ഈ സിനിമയിൽ G.മുരളി യുടെ ഛായാഗ്രഹണവും R.K.സെൽവയുടെ എഡിറ്റിങ്ങും സന്തോഷ് നാരായണന്റെ മ്യൂസിക്കും BGM ഉം എല്ലാം തന്നെ ചിത്രത്തിനോട് നീതിപുലർത്തി
ആര്യ 100% ൽ 150% ഉം ഡെഡിക്കേറ്റഡ് ആയിട്ട് തൻറെ ശരീരത്തെ ചിത്രത്തിന് അനുയോജ്യമായ രീതിയിൽ ബിൽഡ് ചെയ്തിട്ടുണ്ട് അഭിനയത്തിൽ ആര്യയ്ക്ക് ചെയ്യാൻ പറ്റുന്നതിന്റെ 100% ഉം ആര്യ സിനിമയ്ക്കുവേണ്ടി കൊടുത്തിട്ടുണ്ട് . പിന്നെ പശുപതി യുടെ അഭിനയം വേറെ ലെവൽ ആയിരുന്നു . ആര്യയുടെ അമ്മ റോളിൽ വന്ന അനുപമ കുമാർ , ആര്യയുടെ ഭാര്യ വേഷം ചെയ്ത ദുഷാര വിജയൻ , പശുപതി യുടെ മകൻ വേഷം ചെയ്ത കലയരസൻ , കലയരസന്റെ ഭാര്യ വേഷം ചെയ്ത സഞ്ജന നടരാജൻ പിന്നെ കബിലന്റേയും, കബിലന്റെ അച്ഛൻറെ സുഹൃത്തുമായ ഡാഡി എന്ന വിളിപ്പേരുള്ള കഥാപാത്രത്തെ അവതരിപ്പിച്ച ജോൺ വിജയ്
വില്ലൻ കഥാപാത്രങ്ങൾ അവതരിപ്പിച്ച വേട്ടൈ മുത്തുകുമാർ , ജോൺ കോക്കൻ ,ഷബീർ കല്ലറക്കൽ, സന്തോഷ് പ്രതാപ്, കാളി വെങ്കട്ട് തുടങ്ങി അങ്ങനെ എല്ലാ ആർട്ടിസ്റ്റുകളും മികച്ച രീതിയിൽ തന്നെ അവരവരുടെ കഥാപാത്രങ്ങളെ കൈകാര്യം ചെയ്തിട്ടുണ്ട്
ഫൈറ്റ് സീനുകൾ ആദ്യപകുതിയുടെ അത്രയും മികച്ച നിന്നില്ല രണ്ടാംപകുതിയിൽ എന്നാൽ മോശമായതുമില്ല.
നമ്മൾക്ക് മുൻകൂട്ടി കാണാൻ കഴിയുന്ന ക്ലൈമാക്സ് സീനുകൾ ആയിരുന്നു "സർപാട്ട പരമ്പരൈ" യുടെ എന്തായാലും പടം കാണുന്നവർക്ക് മടുപ്പ് ഉണ്ടാകാതെ സിനിമ കണ്ടു തീർക്കാം എന്ന് ഞാൻ ഗ്യാരണ്ടി
ചില സ്ഥലങ്ങളിലെ കഥ പറഞ്ഞു പോകുന്ന വേഗകൂടുതൽ അല്പം കുറച്ച് ചില സന്ദർഭങ്ങളും സാഹചര്യങ്ങളും എക്സ്പ്ലെയിൻ ചെയ്യുന്ന ചിത്രീകരണവും ഉണ്ടായിരുന്നെങ്കിൽ കുറച്ചുകൂടി മികവുറ്റ ആകുമായിരുന്നു ഈ സിനിമ
എന്തൊക്കെ തന്നെയായാലും ഒട്ടും മടുപ്പു കൂടാതെ തന്നെ കാണാൻ പറ്റുന്ന ഒരു സിനിമ തന്നെയാണ് "സർപാട്ട പരമ്പരൈ"
അപ്പോ എല്ലാവരും ഇന്നുതന്നെ
ആമസോൺ പ്രൈം വീഡിയോ യിലൂടെ "സർപാട്ട പരമ്പരൈ" കാണുമല്ലോ അല്ലേ
അപ്പോൾ എല്ലാവർക്കും എൻറെ
നന്ദി നമസ്കാരം

Comments
Post a Comment